Oru Pakal Viplavam
ഒരു പകൽ വിപ്ലവം എടുത്തു പറയത്തക്ക അഭിരുചികൾ ഒന്നുമില്ലാതിരുന്ന എനിക്ക് പ്രസംഗത്തിന്റെ ചെറിയ ഒരു അസ്കിത ഉണ്ടെന്നു തിരിച്ചറിയുന്നത് നാലാം ക്ലാസ്സിൽ വെച്ചായിരുന്നു.ഡാൻസ് ഒഴികെ മറ്റെല്ലാ പരിപാടികൾക്കും സ്റ്റേജിൽ ചാടികേറി, തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ച് കൈയ്യടി വാങ്ങിയിരുന്ന ഞാൻ,പക്ഷെ ഉറഞ്ഞു തുള്ളിയിരുന്നത് പ്രസംഗ വേദികളിൽ ആയിരുന്നു. ജനിച്ചതേ പ്രസംഗിക്കാൻ ആണെന്നും പ്രസംഗത്തിനായി എന്റെ ജീവിതം തന്നെ ഉഴിഞ്ഞിട്ടിരിക്കുകയാണെന്ന മട്ടായിരുന്നു അന്ന് എനിക്ക്. മൈക്ക് എടുത്താൽ ഭ്രാന്ത് പിടിക്കുന്ന ജീവി എന്ന പേരും സ്കൂൾ കാലഘട്ടത്തിൽ തന്നെ ഞാൻ സമ്പാദിച്ചിരുന്നു.ഇംഗ്ലീഷും മലയാളവും എന്റെ ശബ്ദത്തിൽ വീര്യമേറിയ വാക്കുകൾ ആയി പുറത്തു വന്നെങ്കിലും ഹമാരാ രാഷ്ട്രഭാഷ ഹിന്ദി,അന്നും ഇന്നും എനിക്ക് കീറാമുട്ടിയാണ്. ഇപ്പോൾ ഹമാരെ ദേശവാസിയോം എങ്കിലും അറിയാം. മോദിജിക്ക് സ്തുതി!. സ്കൂളിൽ വെച്ച് തുടങ്ങിയ പ്രാസംഗികയുടെ ജൈത്രയാത്ര ടൈറ്റാനിക്കിനെക്കാളും കഷ്ടമായി മുങ്ങിപോയത് ജോ...