Posts

Oru Pakal Viplavam

           ഒരു പകൽ വിപ്ലവം            എടുത്തു പറയത്തക്ക അഭിരുചികൾ ഒന്നുമില്ലാതിരുന്ന എനിക്ക് പ്രസംഗത്തിന്റെ ചെറിയ ഒരു അസ്കിത ഉണ്ടെന്നു തിരിച്ചറിയുന്നത് നാലാം ക്ലാസ്സിൽ വെച്ചായിരുന്നു.ഡാൻസ് ഒഴികെ മറ്റെല്ലാ പരിപാടികൾക്കും സ്റ്റേജിൽ ചാടികേറി, തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ച് കൈയ്യടി വാങ്ങിയിരുന്ന ഞാൻ,പക്ഷെ ഉറഞ്ഞു തുള്ളിയിരുന്നത് പ്രസംഗ വേദികളിൽ ആയിരുന്നു. ജനിച്ചതേ പ്രസംഗിക്കാൻ ആണെന്നും പ്രസംഗത്തിനായി എന്റെ ജീവിതം തന്നെ ഉഴിഞ്ഞിട്ടിരിക്കുകയാണെന്ന മട്ടായിരുന്നു അന്ന് എനിക്ക്. മൈക്ക് എടുത്താൽ ഭ്രാന്ത് പിടിക്കുന്ന ജീവി എന്ന പേരും സ്കൂൾ കാലഘട്ടത്തിൽ തന്നെ ഞാൻ സമ്പാദിച്ചിരുന്നു.ഇംഗ്ലീഷും മലയാളവും എന്റെ ശബ്ദത്തിൽ വീര്യമേറിയ വാക്കുകൾ ആയി പുറത്തു വന്നെങ്കിലും ഹമാരാ  രാഷ്ട്രഭാഷ ഹിന്ദി,അന്നും ഇന്നും എനിക്ക്  കീറാമുട്ടിയാണ്. ഇപ്പോൾ ഹമാരെ ദേശവാസിയോം എങ്കിലും അറിയാം. മോദിജിക്ക് സ്തുതി!.           സ്കൂളിൽ വെച്ച് തുടങ്ങിയ  പ്രാസംഗികയുടെ ജൈത്രയാത്ര ടൈറ്റാനിക്കിനെക്കാളും കഷ്ടമായി മുങ്ങിപോയത് ജോ...

Varutha Chickenum Kurbanayum

വറുത്ത ചിക്കനും കുർബാനയും           വിദ്യാഭ്യാസം എന്ന കര കാണാ സാഗരത്തിലേക്ക് എടുത്തു ചാടിയ നാൾ മുതൽ, കോളേജിന്റെ കര പറ്റുന്നത് വരെ ഞാൻ പഠിച്ചത് ഒരൊറ്റ സ്കൂളിൽ ആണ്.മുങ്ങിയും പൊങ്ങിയും അവിടെ തുഴയുന്നതിനിടയിൽ, ഒരുപാട്‌ നല്ല അധ്യാപകരുടെയും കൂട്ടുകാരുടെയും തള്ളലുകളും  ലൈഫ് ജാക്കറ്റ്‌സുംകൊണ്ടുമാണ് കര പിടിച്ചത്. ആ കോണ്വെന്റ് സ്കൂളിലെ കിരീടം വെക്കാത്ത കുട്ടിറാണി ആയി വിലസി നടന്ന,പഠിപ്പിച്ചു തന്ന സകല ക്രിസ്തീയ പ്രാർത്ഥന, ഭക്തി ഗാനങ്ങളും അരച്ചു കലക്കി കുടിച്ച എനിക്കു 'മേക്ക് മീ എ ചാനൽ ഓഫ്‌ യൂർ പീസ്' എന്ന പ്രാർത്ഥന ഗാനം അന്നുമിന്നും  കീറാമുട്ടിയാണ്.ഇന്നും ആദ്യത്തെ രണ്ടു വരി മാത്രം അറിയുന്ന ആ ഗാനം ഒരുപക്ഷേ,അക്കാലത്ത് അവിടെ നിന്നു പഠിച്ചിറങ്ങിയ എല്ലാ കുട്ടികൾക്കും ഒരുപോലെ തലവേദനയായിരുന്നു എന്നു വേണം പറയാൻ.മേക്ക് മീ എ ചാനൽ ഓഫ്‌യൂർ പീസ് എന്ന ലൈൻ കഴിഞ്ഞാൽ ഒരു നീണ്ട മൂളൽ ആണ്.പിന്നെ എല്ലാരുടെയും ഒച്ച പൊന്തണമെങ്കിൽ 'ഓ ടൂ ബി അണ്ടെർസ്റ്റൂട് ' എന്ന ഭാഗം എത്തണം.2500 ഓളം കുട്ടികൾ ചേർന്നുള്ള ഈ 'ഓരിയിടൽ' കേട്ടു  സ്കൂളിന് പിന്നിലുള്ള പാടങ്ങളിൽ എത്ര കുറുക്കനും പട്...